മഞ്ഞപ്പട സൂപ്പർ കപ്പ്; മഞ്ഞപ്പട ഒമാൻ എഫ്സി ജേതാക്കൾ
മസ്കത്ത് > മഞ്ഞപ്പട ഒമാൻ വിംഗ് സംഘടിപിച്ച മഞ്ഞപ്പട സൂപ്പർ കപ്പിൽ മഞ്ഞപ്പട ഒമാൻ എഫ് സി ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുണൈറ്റഡ് കാർഗോ എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. ഫൈനലിലെ രണ്ടു ഗോളുകളും നേടിയ മഞ്ഞപ്പട എഫ്സിയുടെ മഹദ് ഫൈനലിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം സ്ഥാനം ജിഎഫ്സിയും നാലാം സ്ഥാനം യുണൈറ്റഡ് കേരള എഫ്സിയും സ്വന്തമാക്കി. ടൂർണമെന്റിലെ ടോപ് സ്കോറർ ആയി ജിഎഫ്സിയുടെ ഹഫ്‌സലും മികച്ച ഗോൾകീപ്പറായി മഞ്ഞപ്പടയുടെ അക്ഷയും മികച്ച ഡിഫൻഡറായി യുണൈറ്റഡ് കാർഗോ എഫ്സിയുടെ സർജാസും തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത മികവ് പുലർത്തിയവർക്ക് ട്രോഫികൾക്കൊപ്പം സമ്മാനങ്ങളും നൽകി ആദരിച്ചു. Read on deshabhimani.com