മാസ് വൈബ്‌സ് 2024 നാളെ: മന്ത്രി വീണ ജോർജ് മുഖ്യാതിഥി
ഷാർജ > യുഎഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മാസ് 'മാസ് വൈബ്സ് 2024' എന്ന പേരിൽ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. ഈ വർഷത്തെ മെഗാ ഇവന്റിൽ കേരള ആരോഗ്യ വകുപ്പ് മന്ത്രിവീണ ജോർജ് മുഖ്യാതിഥിയാകും. നാളെ വൈകീട്ട് 7 ന് ഷാർജ എക്സ്പോ സെന്ററിലാണ് മാസ് വൈബ്‌സ് നടക്കുന്നത്. ഷാർജ, അജ്‌മാൻ, ഉം അൽ ക്വയിൻ എന്നീ എമിറേറ്റുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാസിന്റെ മെഗാ ഇവന്റിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഒരുക്കുന്നതിന് വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. അന്താരാഷ്ട്ര നർത്തകിമാരുൾപ്പെടെയുള്ളവർ അണിനിരക്കുന്ന പ്രശസ്ത തെന്നിന്ത്യൻ ഗായിക ഗൗരി ലക്ഷ്മിയുടെ ജി എൽ ബാൻഡ് ഒരുക്കുന്ന മ്യുസിക് ഫ്യുഷനും നടക്കും. Read on deshabhimani.com