സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത് > വാദി കബീർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാദികബീർ കൂട്ടായ്മ ഹലാ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. വാദികബീറിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ വെച്ച് നടന്ന ക്യാമ്പിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. പങ്കെടുത്തവരിൽ തുടർചികിത്സ ആവശ്യമുള്ളവർക്ക് ഹലാ മെഡിക്കൽ സെന്ററിൽ കുറഞ്ഞ നിരക്കിൽ തുടർ പരിശോധനകളും ചികിത്സയും ലഭ്യമാകും. രാവിലെ 8 മണിക്ക് തുടങ്ങിയ ക്യാമ്പിൽ ഡോക്ടർ ശരത് ശശിയുടെ (ഹലാ മെഡിക്കൽ സെന്റർ) നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി. ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ച മെഡിക്കൽ ക്യാമ്പിന്റെ സമാപന യോഗത്തിൽ ലോക കേരള സഭ അംഗം വിൽസൺ ജോർജ് പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ് കുമാർ മുഖ്യാഥിതി ആയിരുന്നു. മസ്‌കറ്റിലെ സാമൂഹ്യ പ്രവർത്തകരായ അനു ചന്ദ്രൻ, നിഷാന്ത്, മൊയ്‌ദു, അഭിലാഷ്, അരുൺ വി എം, മിഥുൻ, മനീഷ, ബിബിൻ ദാസ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com