സൊകൊട്ര കൊർമോറന്റ് പക്ഷികളുടെ ഫീഡിങ് മേഖലയായി മുസന്ദം



മസ്ക്കത്ത് > അറേബ്യൻ പെനിൻസുലയുടെ തെക്കുകിഴക്കൻ തീരം സൊകോത്ര ദ്വീപ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന പക്ഷി ഇനമായ സൊകോട്ര കോർമോറൻ്റിൻ്റെ സീസണിലെ ഒരു പ്രധാന ഫീഡിംഗ് മേഖലയായി ഒമാനിലെ മുസന്ദം ഗവർണറേറ്റ്. സോകൊട്ര ദേശാടനപ്പക്ഷികൾ ചെങ്കടൽ വരെ സഞ്ചരിക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിലെ സോകോത്ര ദ്വീപുകളിൽ പ്രജനനം നടത്തുകയും ചെയ്യുന്നവയാണ്. മുസന്ദം ഗവർണറേറ്റ് പരിസ്ഥിതി വകുപ്പിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം മേധാവി എഞ്ചിനീയർ നൂറ ബിൻത് അബ്ദുല്ല അൽ ഷെഹി ഈ പക്ഷികളുടെ ഗണ്യമായ സാന്നിധ്യം ചൂണ്ടിക്കാട്ടി. മേയ് മുതൽ സെപ്തംബർ വരെ മുസന്ദത്തിലെ പാറയും മണലും നിറഞ്ഞ തീരപ്രദേശങ്ങളിലാണ് സൊകോട്ര കോർമോറൻ്റുകളെ അധികമായി കാണപ്പെടുന്നത്. കഴിഞ്ഞ വർഷം  ഗവർണറേറ്റിൽ 45,000 ഓളം കോർമോറൻ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. യെമനിലെ സൊകോത്ര ദ്വീപിൽ കണ്ടെത്തിയതിൽ നിന്നാണ് സോകോട്ര കോർമോറൻ്റിന് ഈ പേര് ലഭിച്ചത്. Read on deshabhimani.com

Related News