ജ്യോതിറാവു ഫൂലെ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് ജുബൈർ വെള്ളാടത്തിന്
ദുബായ് > ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിറാവു ഫൂലെ നാഷണൽ ഫെല്ലോഷിപ്പ് അവാർഡിന് എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ ജുബൈർ വെള്ളാടത്ത് തെരഞ്ഞെടുക്കപ്പെട്ടു. വിജ്ഞാനസാഹിത്യ വിഭാഗത്തിൽ എന്റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ എന്ന ചരിത്രപഠന പുസ്തകത്തിന്റെ രചനക്കാണ് പുരസ്കാരം. ഡൽഹിയിൽ സംഘടിപ്പിക്കുന്ന അക്കാദമിയുടെ ദേശീയസമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും. ചിന്തകനും എഴുത്തുകാരമായിരുന്ന ജ്യോതിറാവു ഫൂലെയുടെ ഓർമ്മക്കായ് ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. സ്വാതന്ത്ര്യസമരം, രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ പ്രസിദ്ധമായ പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി ഗ്രാമമായ ആനക്കരയെ കുറിച്ചുള്ള പഠനമാണ് പുസ്തകം. അക്ഷരജാലകം ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. ആനക്കര സ്വദേശിയായ ജുബൈർ വെള്ളാടത്ത് രണ്ടരപതിറ്റാണ്ടായി യുഎഇയിലെ അബുദാബിയിൽ ജോലി ചെയ്യുന്നു. അക്ഷരജാലകം ഓവർസീസ് പ്രസിഡന്റാണ്. അബുദാബി അക്ഷര സാഹിത്യ ക്ലബ്ബ്, അബുദാബി ഐഐസി ലിറ്റററി വിംഗ് തുടങ്ങിയ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ശബ്നയാണ് ഭാര്യ. മകൾ-റീം ഹനാൻ, മകൻ- മർവാൻ ഇബാദ്. Read on deshabhimani.com