നവോദയ സിദ്ദിഖ് കൂട്ടുങ്ങൽ കുടുംബ സഹായം കൈമാറി



ദമ്മാം > സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരികവേദി റഹിമ ഏരിയ, സിറ്റി യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ സിദ്ദിഖ് കൂട്ടുങ്ങൽ കുടുംബ സഹായം കൈമാറി. എറണാകുളം വരാപുഴ സിദ്ദിഖ് കൂട്ടുങ്ങലിന്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ സിപിഐ എം വരാപ്പുഴ ഏരിയ കമ്മിറ്റി അംഗം വി പി ഡെന്നി കുടുംബ സഹായ ഫണ്ട് കൈമാറി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ എച്ച് വേണു, ശ്യാം ലാൽ, നവോദയ മുൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം വിജയൻ ചെറായി, റഹീമ ഏരിയ ജോയിന്റ് സെക്രട്ടറി സച്ചിദാനന്ദൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News