നവോദയ കോബാർ റീജിയണൽ കമ്മിറ്റി രൂപീകരിച്ചു
ദമ്മാം > നവോദയ 10ാമത് കേന്ദ്ര സമ്മേളന തീരുമാനപ്രകാരം കോബാർ, ദമ്മാം ജുബൈൽ, അൽ ഹസ എന്നിവിടങ്ങളിൽ റീജിയണൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി നവോദയ കോബാർ റീജിയണൽ കമ്മിറ്റി രൂപീകരണം കോബാർ മേഖല ഓഫീസിൽ സജ്ജമാക്കിയ കവിയൂർ പൊന്നമ്മ നഗറിൽ വെച്ച് നടന്നു. രൂപീകരണ കൺവെൻഷൻ നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട് ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഗോപകുമാർ സ്വാഗതം പറഞ്ഞ കൺവെൻഷന് ഹമീദ് മാണിക്കോത്ത് അധ്യക്ഷനായി. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ടി എൻ ഷബീർ രക്തസാക്ഷി പ്രമേയവും കേന്ദ്ര കമ്മിറ്റി അംഗം സുരയ്യ ഹമീദ് സിപിഐ എം നേതാവ് എം എം ലോറൻസ് അനുസ്മരണ പ്രമേയവും കുടുംബ വേദി ട്രഷറർ അനു രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. റീജിയണൽ കമ്മിറ്റി രൂപീകരണത്തോടെ കോബാർ മേഖലയിലെ മുഴുവൻ പ്രവാസികൾക്കും സഹായം ലഭ്യമാക്കുന്ന രീതിയിലുള്ള സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാൻ നവോദയക്ക് കഴിയുമെന്ന് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര സെക്രട്ടറി രഞ്ജിത്ത് വടകര അഭിപ്രായപ്പെട്ടു. രക്ഷാധികാരി സമിതി അംഗം റഹീം മടത്തറ പുതിയ പാനൽ അവതരണവും പവനൻ മൂലക്കീൽ ഭാരവാഹി പ്രഖ്യാപനം നടത്തി. പുതിയ ഭാരവാഹികളായി വിദ്യാധരൻ കോയാടൻ (സെക്രട്ടറി), ഹമീദ് മാണിക്കോത്ത് (പ്രസിഡന്റ്), ഷിജു ചാക്കോ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി ടി എൻ ഷബീർ, ഷാജു പി എ ജോയിന്റ് സെക്രട്ടറിമാരായി ഗോപകുമാർ, മനോജ് എന്നിവരെയും എസ് വിജയകുമാറിനെ ജോയിന്റ് ട്രഷററായും തെരഞ്ഞെടുത്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ലക്ഷ്മണൻ കണ്ടംബേത്ത്, നന്ദിനി മോഹൻ, രാജേഷ് ആനമങ്ങാട്, കേന്ദ്ര ജോയിന്റ് സെക്രട്ടറിമാരായ നൗഷാദ് അകോലത്ത്, വൈസ് പ്രസിഡന്റുമാരായ മോഹനൻ വെള്ളിനേഴി, സജിഷ് ഒ പി, ജോയിന്റ് ട്രഷറർ മോഹൻദാസ് കുന്നത്ത്, എക്സിക്യൂട്ടീവ് അംഗം പ്രവീൺകുമാർ വല്ലത്ത്, മറ്റു കേന്ദ്ര ഏരിയ നേതാക്കൾ തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി Read on deshabhimani.com