കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ജിദ്ദയ്ക്ക് പുതിയ സാരഥികൾ
ജിദ്ദ > ജിദ്ദയിലെ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ക്ലബ്ബിൻറെ 2025 - 26 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി അബ്ദുറഹ്മാൻ മാവൂറിനെയും, സെക്രട്ടറിയായി സാലിഹ് കാവോട്ടിനേയും തെരഞ്ഞെടുത്തു. സുധീർ തിരുവനന്തപുരം (ട്രഷറർ), റിയാസ് കള്ളിയത്ത്, അബ്ദുൽ മജീദ് വെള്ളയോട്ട് (വൈസ് പ്രസിഡന്റ് ), ആഷിക് റഹിം, ഷമർ ജാൻ (ജോ.സെക്രട്ടറി), നൗഷാദ് കളപ്പാടൻ (ഫൈനാൻസ് സെക്രട്ടറി), അഷ്റഫ് അൽ അറബി, മൻസൂർ ഫറോക്ക്, ഹിഫ്സുറഹ്മാൻ, യൂസുഫ് ഹാജി, സാദിഖലി തുവൂർ(രക്ഷാധികാരികൾ), കിരൺ, ജാഫർ വയനാട്, റിയാസ് കള്ളിയത്ത്, ബഷീർ, മനാഫ് മാത്തോട്ടം, സീതി കൊളക്കാടൻ, ഫൈസൽ മൊറയൂർ എന്നീ എക്സികുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ഈ സംഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ വാരാന്ത്യങ്ങളിലും മലയാള /ഹിന്ദി ഗായിക ഗായകന്മാരെ കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കുന്ന ലൈവ് മെലഡി-ഗസൽ ഗാന വിരുന്ന് സംഘടിപ്പിക്കുമെന്നും വരുംവർഷങ്ങളിൽ വിവിധ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും കമ്മിറ്റി അറിയിച്ചു. Read on deshabhimani.com