ദമ്മാം കേരള മാപ്പിള കലാ അക്കാദമിക്ക് പുതിയ നേതൃത്വം

കേരള മാപ്പിള കലാ അക്കാദമി ദമ്മാം ചാപ്റ്റർ ഭാരവാഹികളായ കബീർ കുണ്ടോട്ടി (പ്രസിഡന്റ് ) ഷമീർ അരീക്കോട് (ജനറൽ സെക്രട്ടറി) ഒ.പി ഹബീബ് (ട്രഷറർ) ബൈജു കുട്ടനാട് (ഓർഗ: സെക്രട്ടറി


ദമ്മാം> കേരള മാപ്പിള കലാ അക്കാദമി  ദമ്മാം ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എഞ്ചിനീയർ ഹാഷിം സാഹിബ്‌ മെമ്മോറിയൽ ഓഡിറ്റോ റിയത്തിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മാപ്പിള കലാ അക്കാദമി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മാലിക് മഖ്ബൂൽ ആലുങ്ങൽ സംഗമം ഉദ്ഘാടനം ചെയ്തു. കബീർ കുണ്ടോട്ടി (പ്രസിഡന്റ് ) ഷമീർ അരീക്കോട് (ജനറൽ സെക്രട്ടറി) ഒ.പി ഹബീബ് (ട്രഷറർ), ബൈജു കുട്ടനാട് (ഓർഗ: സെക്രട്ടറി) ശിഹാബ് കൊയിലാണ്ടി, മാലിക് മഖ്ബൂൽ അലുങ്ങൽ (രക്ഷധികാരികൾ) ഷബീർ തേഞ്ഞിപ്പലം, ഡോ. ഇസ്മയിൽ രായ്രോത്ത്, മുസ്തഫ കുറ്റ്യേരി, റഹൂഫ് ചാവക്കാട്, നൗഷാദ് തിരുവനന്തപുരം (വൈസ് പ്രസിഡണ്ടുമാർ) ഫൈസൽ കൊടുമ, മുഷാൽ തഞ്ചേരി, മുഹമ്മദലി കരിമ്പിൽ, പ്രമോദ് പൊന്നാനി, കരീം ടി.ടി വേങ്ങര. (സെക്രട്ടറിമാർ) മഹമൂദ് പൂക്കാട് (പ്രോഗ്രാം കോഡിനേറ്റർ) നജീബ് ചീക്കിലോട് (ഫാമിലി കോഡിനേറ്റർ) ഷാനി പയ്യോളി (മീഡിയ കോഡിനേറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു. അക്കാദമി ദമ്മാം ചാപ്റ്റർ പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടി, താജു അയ്യാരിൽ, ഹമീദ് വടകര, അസ്‌ലം കൊളകോടൻ,  നൗഷാദ് കെ.എസ് പുരം, ഷാനി പയ്യോളി, റഹ്‌മാൻ കാരയാട്, കബീർ കൊണ്ടോട്ടി, ഒ.പി ഹബീബ് എന്നിവർ സംസാരിച്ചു. കേരള മാപ്പിള കലാ അക്കാദമിയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിക്കാനും ആഘോഷങ്ങളുടെ ഭാഗമായി മാപ്പിള കലാ മേഖലയിൽ മികച്ച സേവനങ്ങൾ നൽകിയവരെ കണ്ടെത്തി ആദരിക്കുവാനും യോഗം തീരുമാനിച്ചു. തുടർന്ന് ന‌ടന്ന ഗാനവിരുന്നിന് റഹൂഫ് ചാവക്കാട്, മുഷാൽ തഞ്ചേരി, ഇബ്രാഹിം കാസർഗോഡ്, പ്രമോദ് പൊന്നാനി എന്നിവർ  നേതൃത്വം നൽകി.   Read on deshabhimani.com

Related News