മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 40 ലക്ഷം രൂപ നൽകി ഓർമ



ദുബായ് > വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ ചേർത്തുപിടിക്കാൻ സഹായഹസ്തവുമായി പ്രവാസസംഘടനയായ ഓർമ . 35 ലക്ഷം രൂപ ചെക്ക് ആയി  മുഖ്യമന്ത്രിക്ക് നേരിട്ടും അഞ്ചു ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ വഴിയും 40 ലക്ഷം രൂപയാണ് ഓർമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പ്രവാസക്ഷേമനിധി ബോർഡ് ഡയറക്ടറും ലോകകേരളസഭാംഗവും ഓർമ യുടെ മുൻ പ്രസിഡന്റും ആയ എൻ കെ കുഞ്ഞഹമ്മദ് ആണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത് . ഓർമ സെൻട്രൽ കമ്മറ്റി അംഗങ്ങൾ ആയ റിയാസ് സി കെ , സന്തോഷ് എന്നിവരും സന്നിഹിതരായിരുന്നു. ദുരിതത്തിൽ അകപ്പെട്ടവർക്ക് പുരധിവാസം സാധ്യമാകുന്നത് വരെ താമസിക്കാൻ ഓർമ അംഗം മാനന്തവാടിയിലെ 2 ഫ്ലാറ്റുകളും വിട്ടു നൽകിയിട്ടുണ്ട്. ഇനിയും തങ്ങളാൽ ആവുംവിധം പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകും എന്ന് ഓർമ പ്രസിഡണ്ട് ഷിജു ബഷീർ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ അറിയിച്ചു . ഓർമയുടെ യൂണിറ്റ് തലം മുതൽ സെൻട്രൽ കമ്മിറ്റി വരെയുള്ള സംഘടനാ സംവിധാനങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ ഏറ്റവും മാതൃകാപരം ആണ്. മനുഷ്യത്വവും മാനവികതയും ഉയർത്തിപ്പിടിക്കുന്ന ഓർമ അംഗങ്ങളുടെ സഹായമനസ്കത കൊണ്ടാണ് ആദ്യ ഘട്ടത്തിൽ 10 ലക്ഷം കൊടുക്കാൻ തീരുമാനിച്ചത് 40 ലക്ഷത്തിലേക്ക് എത്തിക്കാൻ സാധിച്ചത് എന്നും ഓർമ ഭാരവാഹികൾ അറിയിച്ചു. Read on deshabhimani.com

Related News