ഖാരിഫ് സീസൺ; സെപ്തംബറിലും സഞ്ചാരികളെ ആകർഷിക്കുന്നു



മസ്‌കത്ത്‌ > സെപ്തംബറിലും സീസൺ തുടരുന്നതോടെ ഖാരിഫ് സീസണിൽ വൈകി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് മികച്ച കാഴ്ചാനുഭവമാണ് ലഭ്യമാകുന്നത്. ദിവസവും രാവിലെയും വൈകുന്നേരവും ചാറ്റൽ മഴയോടൊപ്പം മഞ്ഞും പെയ്യുന്നുണ്ട്. സലാല സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അനുയോജ്യമായ സമയമാണ്. ഒരു മാസത്തെ വിപുലീകരണം വൈകിയെത്തുന്ന സന്ദർശകർക്ക് ഏറെ ഗുണകരമാണ്. ഹോട്ടലുകളിൽ നിന്നും മറ്റ് പാർപ്പിട കേന്ദ്രങ്ങളിൽ  നിന്നുമുള്ള ഓഫ് സീസൺ കിഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയും.കൂടാതെ  ജനത്തിരക്കില്ലാതെ നഗരത്തിലും പരിസരങ്ങളിലും തടസ്സങ്ങൾ ഇല്ലാതെ ചെന്നെത്തുവാനും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും എളുപ്പം പ്രവേശിക്കാനും കഴിയും. സ്‌കൂൾ സെമസ്റ്റർ ആരംഭിച്ചതോടെ നിരവധി സന്ദർശകർ സലാലയുടെ ഹരിത ഭൂവിൽ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിയതാണ് തിരക്ക് കുറയാൻ കാരണം. ദോഫാർ മുനിസിപ്പാലിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള മുന്നൊരുക്കങ്ങൾക്ക് നന്ദിപറയുകയാണ് സഞ്ചാരികൾ.   Read on deshabhimani.com

Related News