സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഒരു റിയാലിന്റെ വെള്ളി നാണയം പുറത്തിറക്കി



മസ്‌കത്ത്‌ > ഇന്റർനാഷണൽ ഫോറം ഓഫ് സോവറിൻ വെൽത്ത് ഫണ്ട്‌സ് 2024 ന്റെ വാർഷിക മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്ന ഒമാൻ അതിന്റെ ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഒരു സ്മാരക വെള്ളി നാണയം പുറത്തിറക്കി. മൊത്തത്തിൽ 1,600 നാണയങ്ങൾ ഒരു നാണയത്തിന്റെ മൂല്യം 1 ഒമാൻ റിയാൽ ആണ്  വെള്ളിയുടെ പരിശുദ്ധി 0.999 ആണ്  വ്യാസം 38.61 mm ഉം ഭാരം 28.28 ഗ്രാമും ആണ്. വെള്ളി സ്മാരക നാണയങ്ങൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാനിൽ നിന്നോ ഒമാൻ പോസ്റ്റ് സെയിൽസ് വിൻഡോ വഴിയോ നവംബർ 17 മുതൽ ഓപ്പറ ഗാലേറിയയിൽ നിന്നോ വാങ്ങാം. ഈ കോയിനിന്റെ വിൽപന വില 50 ഒമാനി റിയാൽ ആണ്. ആഗോള വിപണിയിലെ വെള്ളി വിലയിലെ മാറ്റത്തിനനുസരിച്ച് വിലയിൽ മാറ്റം വരുമെന്നും അറിയിപ്പിൽ പറയുന്നു Read on deshabhimani.com

Related News