നിയമ ലംഘനം: നോർത്ത്‌ ബാത്തിന മേഖലയിൽ ഒക്ടോബറിൽ 658 പ്രവാസികൾ അറസ്റ്റിലായി



മസ്‌കത്ത് > തൊഴിൽ മന്ത്രാലയം 2024 ഒക്‌ടോബറിൽ നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ 650ലധികം അനധികൃതമായി ജോലി ചെയ്ത പ്രവാസികളെ അറസ്റ്റ് ചെയ്തു. നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ലേബർ ഡയറക്ടറേറ്റ് പ്രതിനിധീകരിക്കുന്ന തൊഴിൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസിൻ്റെ കീഴിലെ ഇൻസ്പെക്ഷൻ യൂണിറ്റിൻ്റെ പിന്തുണയോടെ സംയുക്ത പരിശോധനാ സംഘം 2024 ഒക്ടോബറിൽ നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പരിശോധന കാമ്പയ്‌നുകൾ നടത്തിയിരുന്നു. അതിൻ്റെ ഫലമായി  658 നിയമലംഘകരുടെ അറസ്റ്റ് രേഖപ്പെടുത്തി. വിസ കാലാവധി കഴിഞ്ഞവർ, വിസ നൽകിയ തൊഴിലുടമകളുടെ കീഴിൽ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്തവർ, വർക്ക് പെർമിറ്റ് ഇല്ലാതെ ഒമാനി തൊഴിലുകളിൽ ജോലി ചെയ്തവർ, സ്വയം തൊഴിൽ ചെയ്തവർ എന്നിവരാണ് നിയമ നടപടിക്ക് വിധേയമായിരിക്കുന്നത്. 49 തൊഴിൽ ലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. Read on deshabhimani.com

Related News