യുഎഇയും ഈജിപ്‌തും ഉഭയകക്ഷി ബന്ധം ശക്തമാക്കും



ദുബായ് > യുഎഇയും ഈജിപ്‌തും ഉഭയകക്ഷി ബന്ധം ശക്തമാക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി, ഈജിപ്തിലെ വ്യവസായ വികസന ഉപപ്രധാനമന്ത്രിയും വ്യവസായ ഗതാഗത മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ കമൽ എൽ വസീർ, ഈജിപ്തിലെ ആസൂത്രണ, സാമ്പത്തിക വികസന മന്ത്രി ഡോ. റാനിയ അൽ മഷാത്ത് എന്നിവരുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. അന്താരാഷ്ട്ര സഹകരണം, പുതിയ സമ്പദ്‌വ്യവസ്ഥ, ഗതാഗതം, സംരംഭകത്വം, അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ യുഎഇയും ഈജിപ്തും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനാണ് ചർച്ച നടന്നത്. അറബ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ 114-ാമത് സെഷനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. യുഎഇയും ഈജിപ്തും തമ്മിലുള്ള വിവിധ മേഖലകളിലെ സാമ്പത്തിക ബന്ധങ്ങൾ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നു ഇരുപക്ഷവും അഭിപ്രായപ്പെട്ടു. സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾക്ക് അനുസൃതമായി പുതിയ പദ്ധതികൾ രൂപീകരിക്കുന്നതിനും സംയുക്ത ശ്രമങ്ങൾ നടത്തുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി പറഞ്ഞു.   Read on deshabhimani.com

Related News