പ്രവാസി ക്ഷേമനിധി; ബോധവൽക്കരണവും രജിസ്‌ട്രേഷനും സംഘടിപ്പിച്ചു



മസ്കത്ത് > കൈരളി ദാർസയിറ്റിന്റെ നേതൃത്വത്തിൽ ഗ്ലോബൽ മണി എക്സ്ചേഞ്ചുമായി ചേർന്ന് കേരള പ്രവാസി ക്ഷേമ പെൻഷൻ, വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാറും ക്ഷേമനിധിയിയിലേക്കുള്ള രജിസ്‌ട്രേഷനും സംഘടിപ്പിച്ചു.  മസ്‌കത്തിലെ റൂവിയിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പ്രവാസി മലയാളികൾ പങ്കെടുക്കുകയും ക്ഷേമനിധി അംഗത്വമെടുക്കുകയും ചെയ്തു. പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം വിൽ‌സൺ ജോർജ് പ്രവാസി ക്ഷേമനിധിയെപ്പറ്റിയും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ഗ്ലോബൽ മണി എക്സ്ചേഞ്ച്  എക്സിക്യൂട്ടീവ് അഡ്വൈസർ  മധുസൂധനൻ മുഖ്യാഥിതിയായി. കെ സന്ദീപ്, ഇന്ത്യൻ സോഷ്യൽ  ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, അഭിലാഷ് ശിവൻ, ബിജു കുട്ടമത്ത് എന്നിവർ സംസാരിച്ചു   Read on deshabhimani.com

Related News