‘ഹരിത സമൃദ്ധി ആദരസന്ധ്യ’: പ്രവാസി കർഷകരെ ആദരിച്ചു



ഷാർജ > മരുഭൂമിയിൽ കൃഷി ചെയ്ത് വിജയം നേടിയ പ്രവാസി കർഷകരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ വിഭാഗവും വനിതാ പ്രസിദ്ധീകരണ കൂട്ടായ്മ സമതയും ചേർന്ന്‌ ആദരിച്ചു. ‘ഹരിത സമൃദ്ധി ആദരസന്ധ്യ’ എന്നപേരിൽ നടന്ന പരിപാടിയിൽ ഷാർജ സാംസ്‌കാരിക, വിവര പഠന വിഭാഗം മേധാവി ഡോ. ഒമർ അബ്‌ദുൾ അസീസ്, പരിസ്ഥിതി, ജല സാങ്കേതിക മന്ത്രാലയം മുൻ അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഷെനാസി എന്നിവർ മുഖ്യാതിഥികളായി. കെ എസ് യൂസഫ് സഗീർ അധ്യക്ഷനായി. കർഷകരായ വിജയൻ പിള്ള, സുധീഷ് ഗുരുവായൂർ, രാജി ശ്യാം സുന്ദർ, സുനിശ്യാം, പ്രവീൺ കോട്ട വാതിൽക്കൽ, മുഹമ്മദ് റഷീദ്, കെ രാകേഷ് എന്നിവരെയാണ് ആദരിച്ചത്. സമത മാനേജിങ്‌ ട്രസ്റ്റിയും കേരളവർമ കോളേജ് മുൻ ചരിത്രവിഭാഗം പ്രൊഫസറുമായ ടി എ ഉഷാകുമാരി, എഴുത്തുകാരൻ ഇ എം അഷ്റഫ്, ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ നിസാർ തളങ്കര, ശ്രീപ്രകാശ്, ഷാജി ജോൺ, അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി, മുസ്‌തഫ മുബാറക്ക്, എഴുത്തുകാരൻ എം ഒ രഘുനാഥ്, പി മോഹനൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News