സംഗീതം യാത്രയല്ല ജീവിതമാണെന്ന് ഇളയരാജ



ഷാർജ> ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും സമ്പൂർണമായി സംഗീതത്തിൽ ജീവിക്കുകയായിരുന്നുവെന്നും സംഗീത രാജൻ ഇളയരാജ.  ഷാർജ രാജ്യാന്തര പുസ്തകമേളയിൽ  'മഹാ സംഗീതജ്ഞന്റെ യാത്ര - ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു  സഞ്ചാരം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് നാട്ടിലെ വിദൂര ഗ്രാമത്തിൽ ജനിച്ച തനിക്ക് സംഗീതത്തിൽ താല്പര്യമുണ്ടായിരുന്നുവെങ്കിലും സംഗീതജ്ഞനായ ചേട്ടൻ ഭാസ്‌കരൻ ഇതു മനസ്സിലാക്കിയിരുന്നില്ല. കച്ചേരിക്ക് കൊണ്ടുപോകുന്നതിനായി വീട്ടിൽ വച്ചിരുന്ന ഹാർമോണിയം തൊടാൻ പോലും ചേട്ടൻ സമ്മതിച്ചിരുന്നില്ല. എന്നിട്ടും ചേട്ടൻ അറിയാതെ ഹാർമോണിയം വായിക്കാൻ പഠിച്ചു. കമ്പത്ത് നടന്ന ഒരു കച്ചേരിയിൽ സ്ഥിരമായി ഹാർമോണിയം വായിച്ചിരുന്ന ആൾ വന്നില്ല.അന്നാണ്  പൊതുവേദിയിൽ ആദ്യമായി ഒരു സംഗീതോപകരണം വായിക്കുന്നത്. അന്ന് സദസ്സിൽ നിന്ന് ലഭിച്ച കൈയടികളാണ് തനിക്ക് ആദ്യമായി ലഭിച്ച അനുമോദനമെന്ന് ഇളയരാജ പറഞ്ഞു.  Read on deshabhimani.com

Related News