യുവ ഗവേഷകർക്കുള്ള അലക്‌സോ ഇന്നൊവേഷൻ അവാർഡ് ഒമാനി ഗവേഷകയ്ക്ക്
മസ്‌കത്ത്> ഹരിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായ പങ്ക് പരിഗണിച്ച് ഒമാനി ഗവേഷക ഡോ. ഹുദാ മുബാറക് അൽ ദായിരിക്ക് 'യുവ ഗവേഷകർക്കുള്ള അലക്‌സോ ഇന്നൊവേഷൻ അവാർഡ്' ലഭിച്ചതായി അറബ് ലീഗ് എജ്യുക്കേഷണൽ കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷൻ (അലെക്‌സോ) അറിയിച്ചു. 'വിദ്യാഭ്യാസത്തിൽ ഹരിത സമ്പദ്‌വ്യവസ്ഥയെ അംഗീകരിക്കുന്നതിലും ഒമാൻ വിഷൻ 2024 ന്റെ ലക്ഷ്യങ്ങളിലൊന്നായി അതിനെ സജീവമാക്കുന്നതിലും സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും പങ്ക് ' എന്ന വിഷയത്തിലാണ് അവാർഡ് നേടിയ ഗവേഷണം. Read on deshabhimani.com