ഒമാന്റെ മത്സ്യവിപണനം ചൈനയിലേക്കും
മസ്കത്ത്> മത്സ്യവിപണന വിൽപന മേഖലയിലെ ഒമാനി കമ്പനികളുടെ മത്സ്യ ഉൽപന്നങ്ങൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. ഒമാനി മത്സ്യ ഉൽപന്നങ്ങളുടെ മൂല്യം വർധിപ്പിക്കുന്നതിനും അവയുടെ അന്താരാഷ്ട്ര വ്യാപനം വിപുലീകരിക്കുന്നതിനുമായി പ്രവർത്തിക്കുന്നതിനാൽ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടപടി. ഒമാൻ –- -ചൈന സർക്കാറുകൾ തമ്മിൽ ഒപ്പുവെച്ച ഔപചാരിക കരാർ അനുസരിച്ചാണ് ഈ വികസനം നടക്കുന്നതെന്ന് മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് മാർക്കറ്റിംഗ് ഡയറക്ടർ ജനറൽ ഡോ മസൂദ് ബിൻ സുലൈമാൻ അൽ അസ്രി അഭിപ്രായപ്പെട്ടു. ഒമാനും ചൈനയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വ്യാപാരത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നൽകുന്നതിനുമാണ് ഈ കയറ്റുമതിയുടെ തുടക്കം. Read on deshabhimani.com