ജുബൈൽ നൂപുരധ്വനി ആർട്സ് അക്കാദമി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു



ദമ്മാം > നൂപുരധ്വനി ആർട്സ് അക്കാദമിയുടെ പുതിയ കെട്ടിടം "മഹർജൻ ജുബൈൽ" ഫെസ്റ്റിവൽ മേളയിൽ ഉദ്ഘാടനം ചെയ്തു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ആദ്യമായിട്ടാണ് സൗദി ഗവൺമെന്റ് എന്റർടൈൻമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോട് കൂടി ഒരു ആർട്സ് അക്കാദമി പ്രവർത്തിച്ചുവരുന്നത്. ജുബൈലിലെ കുട്ടികൾ പഠനത്തോടൊപ്പം തന്നെ നൃത്തവും, സംഗീതവും, ചിത്രകലയും ആഴത്തിൽ അറിഞ്ഞു വളരുക സ്ത്രീകൾക്കും പുരുഷന്മാർക്കും ഫിറ്റ്നസ്സിലൂടെ അവരുടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് നൂപുരധ്വനി ആർട്സ് അക്കാദമി ലക്ഷ്യം വയ്ക്കുന്നത്. ജുബൈൽ എക്സ്പോ ഹാൾ ഉടമ താരിഖ് അൽ ഷമ്മരി , സിഇഒ സാദ് അൽ ഷമ്മരി , ജുബൈൽ റീജിയൺ പോലീസ് വയർലെസ് വിഭാഗം മേധാവി അബു റാഷിദ് , ദമാമിലെ സാംസ്കാരിക പ്രമുഖരായ ബഷീർ വാരോട് ,രഞ്ജിത് വടകര, പവനൻ മൂലക്കിൽ, യു ഐ സി കമ്പനി സിഇഒ അബ്ദുൽ മജീദ്, ബ്രിഡ്ജ് സൗദി കമ്പനി ചെയർമാൻ ജാവേദ് അഫ്താബ് , ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ആർ ടി ർ പ്രഭു , നൂപുരധ്വനി ആർട്സ് അക്കാദമി ചെയർമാൻ ഉമേഷ് കളരിക്കൽ, കൺവീനർ പ്രജീഷ് കറുകയിൽ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോട് കൂടെ സംഘടിപ്പിച്ച മഹർജൻ ജുബൈൽ പരിപാടിയിൽ ജുബൈലിലെ വിവിധ കലാകാരന്മാരും നൂപുരധ്വനിയിലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 250 ഓളം പേർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നാട്ടിൽനിന്നുള്ള കലാകാരന്മാരായ രമ്യ നമ്പീശൻ, രഞ്ജിനി ജോസ്, മിയ കുട്ടി, അക്ബർ ഖാൻ, റഫീഖ് റഹ്മാൻ എന്നിവർ ജനപ്രിയ ഗാനങ്ങളുമായി കാണികളെ സംഗീത ലഹരിയിലാഴ്ത്തി. സുധീർ പറവൂരിന്റെ ഹാസ്യാവതരണവും, ശ്രുതി രജനികാന്ത് നൃത്തം എന്നിവയും പരിപാടിയുടെ ഭാ​ഗമായി. ബമീന റാസിഖ് പരിപാടിക്ക് അവതാരകയായി. നൂപുരധ്വനിക്കു കീഴിലുള്ള കോഴ്സുകൾ ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മ്യൂസിക് , ഇൻസ്ട്രുമെന്റൽ മ്യൂസിക്, യോഗ,സൂംബ, കമ്പ്യൂട്ടർ   Read on deshabhimani.com

Related News