യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കുന്നതിനുള്ള ഫെഡറൽ ഉത്തരവ് പുറത്തിറക്കി രാഷ്‌ട്രപതി



അബുദാബി-> യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കുന്നതിന് ഉത്തരവിറക്കി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിലുമായി അഫിലിയേറ്റ് ചെയ്‌താണ്‌ ഏജൻസി സ്ഥാപിക്കുന്നത്‌. അന്താരാഷ്ട്ര മാനുഷിക കാര്യങ്ങളുടെ പൊതു നയത്തിന് അനുസൃതമായി വിദേശ സഹായ പദ്ധതികൾ നടപ്പിലാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണം, നേരത്തെയുള്ള വീണ്ടെടുക്കൽ പരിപാടികൾ, സംഘർഷാനന്തര സ്ഥിരത, വികസന പരിപാടികൾ, കപ്പാസിറ്റി വർദ്ധിപ്പിക്കൽ പരിപാടികൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഔദ്യോഗികമായി ഗവൺമെന്റിന് പിന്തുണ ആസൂത്രണം ചെയ്യുക, മേൽനോട്ടം വഹിക്കുക, നടപ്പിലാക്കുക, നിരീക്ഷിക്കുക എന്നിവയാണ്‌ ഏജൻസിയുടെ ഉത്തരവാദിത്തങ്ങൾ.  ഉൾപ്പെടുന്നു. Read on deshabhimani.com

Related News