ദേശീയ മനുഷ്യാവകാശ സമിതി സ്ട്രാറ്റജി ലോഞ്ച് ചെയ്തു
ദോഹ > ഖത്തർ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ദേശീയ മനുഷ്യാവകാശ സമിതി (എൻഎച്ച്ആർസി) ‘മനുഷ്യാവകാശങ്ങൾ, നല്ല ഭാവിക്ക് സുസ്ഥിര ശക്തി’ എന്ന പ്രമേയത്തിൽ സ്ട്രാറ്റജി ലോഞ്ച്ചെയ്തു. ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമി, തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈഖ് അൽ മർരി, സാമൂഹിക വികസന മന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദും നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മോഹൻനാദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. Read on deshabhimani.com