3,47,000 രജിസ്‌ട്രേഷൻ കുതിച്ച്‌ യുഎഇ ദേശീയ ഡൊമൈൻ



ദുബായ് > മൂന്നര ലക്ഷത്തിലധികം രജിസ്‌ട്രേഷനുമായി കുതിച്ച്‌ യുഎഇ ദേശീയ ഡൊമൈൻ (.ae). ടെലികമ്യൂണിക്കേഷൻ, ഡിജിറ്റൽ ഗവൺമെന്റ്‌ റെഗുലേറ്ററി അതോറിറ്റി കൈകാര്യം ചെയ്യുന്ന ദേശീയ ഡൊമെയ്ൻ ഇക്കാലയളിൽ നേടിയത്‌ 3,47,000  രജിസ്‌ട്രേഷനാണ്‌. കമ്പനികൾ, വ്യക്തികൾ, വ്യാപാരങ്ങൾ എന്നിവയിലുള്ള വിശ്വാസം പ്രതിഫലിപ്പിക്കും വിധത്തിലാണ്‌ വളർച്ച. യുഎഇയുടെ സാങ്കേതിക അടിസ്ഥാന സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ഘടകങ്ങളിലൊന്നാണ് ദേശീയ ഡൊമെയ്ൻ. രാജ്യത്തിന്റെ സാങ്കേതിക അടയാളം ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നൽകുന്നു. ബിസിനസ്‌ ഉടമകൾക്കും വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള വിശ്വാസത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനായി ജനറേറ്റീവ് എഐയുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഡൊമെയ്ൻ നാമങ്ങൾ നിർദേശിക്കുന്ന "നെയിം ഐഡിയാസ്’ സേവനം ഉൾപ്പെടെ നിരവധി സവിശേഷതകൾ അവതരിപ്പിച്ചു. കമ്പനികളും വ്യക്തികളും അവരുടെ ബിസിനസ്‌ പ്രവർത്തനത്തിന്റെ ലളിതമായ വിവരണം നൽകണം. എഐ അവരുടെ ബിസിനസിനെ പ്രതിഫലിപ്പിക്കുന്ന ഡൊമെയ്ൻ നാമങ്ങൾ നിർദേശിക്കും. കൂടാതെ, ഡൊമെയ്ൻ പ്രമുഖ രജിസ്‌ട്രേഡ് കമ്പനികളെയും ആകർഷിച്ചു. മൊത്തം അംഗീകൃത രജിസ്ട്രാർമാരുടെ എണ്ണം നിലവിൽ 26 ആണ്‌. Read on deshabhimani.com

Related News