പുസ്തകം വായിക്കാൻ വയ്യ' എന്നതാണ് കൗമാരക്കാരുടെ നിലപാട്; ചേതൻ ഭഗത്



ഷാർജ> വീഡിയോ എത്ര വേണമെങ്കിലും കാണാം പുസ്തകം വായിക്കാൻ വയ്യ എന്നതാണ് കൗമാരക്കാരുടെ നിലപാടെന്ന് ചേതൻ ഭഗത്. എനിക്ക് നടക്കാൻ വയ്യ, സദാ കാറിനകത്തിരിക്കാം എന്ന് പറയുന്നത് പോലെയാണ് ഇത്. കുട്ടികൾ ഇന്ന് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും, അവരുടെ വായനശേഷിയും, സർഗ്ഗശേഷിയും ശോഷിച്ചു പോകുകയാണ് എന്നും ചേതൻ ഭഗത് കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഇലവൻ റൂൾസ് ഫോർ ലൈഫ് ' എന്ന കൃതിയെ ആധാരമാക്കി ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയിൽ വായനക്കാരുമായി സംവദിയ്ക്കവെയാണ്  ചേതൻ ഭഗത് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ചെറിയ ഇടവേളക്ക് ശേഷം പുറത്തിറക്കുന്ന തന്റെ പുതിയ നോവൽ ഒരു പ്രണയ നോവലായിരിക്കുമെന്നും ദീപാവലി സമ്മാനമായി അടുത്ത വർഷം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻ അനൂപ് മുരളീധരനായിരുന്നു പരിപാടിയുടെ മോഡറേറ്റർ. Read on deshabhimani.com

Related News