അബ്ദുല്ല ബിൻ സായിദ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബുദാബി > ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തവും വികസനവും ചർച്ച ചെയ്തു. യുഎഇയും ഇന്ത്യയും ശക്തവും ചരിത്രപരവുമായ ബന്ധങ്ങൾ പങ്കിടുന്നുണ്ടെന്ന് ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. Read on deshabhimani.com