ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കുവൈത്തിൽ



കുവൈത്ത് സിറ്റി >  ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് അൽ ഹമദ് അൽ മുബാറക് അൽ സബാഹിനെ സന്ദർശിച്ചു. ഞായറാഴ്ച രാവിലെയാണ് ഔദ്യോഗിക സന്ദർശനത്തിനായി ഡോ.എസ് ജയശങ്കർ കുവൈത്തിലെത്തിയത്. കുവൈത്ത്  വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍-യഹ്യയുമായി കൂടിക്കാഴ്ച നടത്തി.വിദേശകാര്യ ഉപമന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹും യോഗത്തിൽ പങ്കെടുത്തു. മന്ത്രിയെ കുവൈത്ത് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ സ്ഥാനപതി ഡോ ആദർശ് സ്വൈക്യയും മറ്റുമുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മന്ത്രിമാർ അവലോകനം ചെയ്യുകയും സംയുക്ത സഹകരണത്തിൻ്റെ വിവിധ മേഖലകൾ ചർച്ച ചെയ്യുകയും ചെയ്തു.മേഖലയിലെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും , മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ അണിനിരത്തുന്നതും യോഗം ചർച്ച ചെയ്തു. ഏകദിന സന്ദർശനത്തിനിടെ ഇന്ത്യൻ മന്ത്രി കുവൈത്ത് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായും ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.   Read on deshabhimani.com

Related News