അൽ വാസൽ വീക്കെൻഡ്സ് നവംബർ 1 മുതൽ



ദുബായ് > പ്രതിവാര വിനോദ പരിപാടികൾക്കായി എക്സ്പോ സിറ്റിയിൽ നവംബർ 1 മുതൽ "അൽ വാസൽ വീക്കെൻഡ്സ്" ആരംഭിക്കും. ടിക്കറ്റിംഗ് വിപണന കേന്ദ്രമായ ടിക്കറ്റ് മാസ്റ്ററുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ചതിന് ശേഷമാണ് എക്സ്പോ സിറ്റിയുടെ പ്രഖ്യാപനം. പരിപാടിയോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ നടക്കുന്ന 'ദി ട്രെല്ലിസ് ഇവന്റിൽ ഡിജെകളുടെ പരിപാടി നടക്കും. ശനിയാഴ്‌ചകളിൽ അൽ വാസൽ ഭക്ഷണ ശാലകൾ തുറന്ന് പ്രവർത്തിക്കും. ആരോഗ്യ ക്ലാസുകൾ, നാടൻ ഉൽപന്നങ്ങളുടെ വിപണനം, ഫുഡ് ട്രക്കുകൾ, വളർത്തു മൃഗങ്ങളുടെ പ്രദർശന പരിപാടി എന്നിവ ഉണ്ടായിരിക്കും. കാർഷിക ഉത്സവവും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌പോ സിറ്റിയിലെ സ്ത്രീ സംഘത്തിന്റെ 'ഫിർദൗസ് ഓർക്കസ്ട്ര' എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച പരിപാടി അവതരിപ്പിക്കും. Read on deshabhimani.com

Related News