പൊതുമാപ്പ്: കാലാവധി ഡിസംബർ 31 വരെ



ദുബായ് > 2024 ഡിസംബർ 31ന് വിസ പൊതുമാപ്പ് പദ്ധതി അവസാനിക്കുന്നതിന്  മുൻപ് അവസരം പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി 2024 ഒക്ടോബർ 31ന് അവസാനിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് രണ്ട് മാസം കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു. ആയതിനാൽ, ഈ അവസരം ഉപയോഗപ്പെടുത്തി സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനോ പിഴകളോ പ്രവേശന വിലക്കോ ഇല്ലാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനോ അനധികൃത താമസക്കാർ മുന്നോട്ടുവരണമെന്നും ജിഡിആർഎഫ്എയുടെ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർരി ഓർമിപ്പിച്ചു. പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന നിമിഷം മുതൽ കർശന പരിശോധനകളും തുടർനടപടികളും ആരംഭിക്കുമെന്ന് ഫോളോ - അപ്പ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സലാഹ് അൽ ഖംസി വ്യക്തമാക്കി. Read on deshabhimani.com

Related News