ജിദ്ദ കെഎംസിസി മലപ്പുറം ജില്ല സോക്കർ മത്സരങ്ങൾക്ക് നവംബർ 1ന് തുടക്കം



ജിദ്ദ > കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി സഘടിപ്പിക്കുന്ന കെഎംസിസി മലപ്പുറം ജില്ല സോക്കർ മത്സരങ്ങൾക്ക് നവംബർ 1ന് ജിദ്ദ ഖാലിദ് ഇബ്നു വലീദ് സ്റ്റേഡിയത്തിൽ തുടക്കമാകും. മലപ്പുറം ജില്ലയിലെ 16 മണ്ഡലം കമ്മിറ്റികളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുക. 9s ഫോർമാറ്റിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സൗദിയിലെ വിവിധ പ്രവശ്യകളിൽനിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കും.   അണ്ടർ-17 ക്യാറ്റഗറിയിൽ, ജിദ്ദയിലെ വിവിധ അക്കാദമികൾ പങ്കെടുക്കുന്ന ജൂനിയർ വിഭാഗം മത്സരങ്ങളും ടൂർണമെന്റിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. നവംബർ 1ന് വൈകുന്നേരം 4.30ന്  ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. പ്രീ-ക്വാർട്ടർ,  ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയുള്ള കളികൾ വ്യത്യസ്ത ദിവസങ്ങളിൽ വരുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. വാർത്ത സമ്മേളനത്തിൽ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികൾ ആയ ഇസ്മായിൽ മുണ്ടുപറമ്പ്, നാണി ഇസ്ഹാഖ്, ഇല്യാസ് കല്ലിങ്ങൽ, സലീം മമ്പാട്, അഷ്‌റഫ്‌ മുല്ലപ്പള്ളി, അബു കാട്ടുപ്പാറ, അബുട്ടി പള്ളത്ത്, ഫത്താഹ് താനൂർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News