അഹ്‌ലാം മോസ്‌റ്റെഘനേമിയെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുത്തു



ഷാർജ > പ്രശസ്ത അൾജീരിയൻ എഴുത്തുകാരിയും, നോവലിസ്റ്റുമായ അഹ്‌ലാം മോസ്‌റ്റെഘനേമിയെ ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സാംസ്‌കാരിക വ്യക്തിത്വമായി തിരഞ്ഞെടുത്തു. സമകാലീന അറബി എഴുത്തുകാരിൽ മുൻനിരയിൽ നിൽക്കുന്ന എഴുത്തുകാരിയാണ്  അഹ്‌ലാം മോസ്‌റ്റെഘനേമിയ. ആധുനിക അറബ് സംസ്‌കാരത്തെ രൂപപ്പെടുത്തിയ സുപ്രധാന ചരിത്ര സംഭവങ്ങളെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം സമൂഹവും സ്ത്രീകളും തമ്മിലുള്ള ബന്ധത്തെ അവരുടെ കൃതികൾ വിമർശനാത്മകമായി പര്യവേക്ഷണം ചെയ്യുന്നു. സാഹിത്യം, കവിത, തുടങ്ങിയ മേഖലകളിൽ സംഭാവനകൾ നൽകിയവരെയാണ് സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കുന്നത്. Read on deshabhimani.com

Related News