നവോദയ മക്ക ഈസ്റ്റ് ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
ജിദ്ദ> നവോദയ മക്ക ഈസ്റ്റ് ഏരിയ2025 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ഏരിയ പ്രസിഡന്റ് റഷീദ് പാലക്കാട് മൻസൂർ നുസ്രത്ത് ദമ്പതികൾക്ക് നൽകിക്കൊണ്ട് മെമ്പർഷിപ്പ് നിർവഹിച്ചു. ചടങ്ങിൽ ഏരിയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, ഏരിയ സെക്രട്ടറി ബഷീർ നിലമ്പൂർ, എരിയ ട്രഷറർ ഫ്രാൻസിസ് ചവറ, വനിതാവേദി കൺവീനർ ഷാഹിദ അബ്ദുൽ ജലീൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ സുഹൈൽ പെരിമ്പലം, ഫൈസൽ കൊടുവള്ളി പോക്കർ പാണ്ടിക്കാട് എന്നിവർ പങ്കെടുത്തു. Read on deshabhimani.com