'കിളിപ്പാട്ട് - 2024'; മലയാളം മിഷൻ ഒമാൻ ഇബ്ര മേഖലയുടെ പ്രവേശനോത്സവം ശ്രദ്ധേയമായി



മസ്‌ക്കറ്റ് > മലയാളം മിഷൻ ഒമാൻ  ഇബ്ര മേഖല പ്രവേശനോത്സവവും 78ാമത് സ്വാതന്ത്ര്യദിനാഘോഷവും 'കിളിപ്പാട്ട് - 2024' സംഘടിപ്പിച്ചു. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ രത്നകുമാർ  ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ഒമാൻ ട്രഷറർ ശ്രീകുമാർ വിശിഷ്ട അതിഥി ആയിരുന്നു. ചിത്ര രചനാ മത്സരം, സുഗതാഞ്ജലി കാവ്യാലാപന മത്സരം, ചിത്ര പ്രദർശനം, മലയാളം മിഷൻ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, കലാമണ്ഡലം രാജിയും  കലാഭവൻ ഷിബുവും കൊറിയോഗ്രാഫി നിർവ്വഹിച്ച കൊച്ചിൻ ഫ്ലയിംഗ് ഷാഡോയുടെ നൃത്തം, ജയ സജീവ് കൊറിയൊഗ്രാഫി നടത്തിയ നന്ദനം നൃത്തകലാക്ഷേത്രയുടെ നൃത്തം, സ്നേഹക്കൂട് വനിതാ കൂട്ടായ്മ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങൾ,  നസീബ് കലാഭവൻ അവതരിപ്പിച്ച വൺ മാൻ ഷോ,  റിഷാദ് ഗനിയുടെ നേതൃത്വത്തിൽ 7.30pm ബാൻഡ് അവതരിപ്പിച്ച സംഗീത സന്ധ്യ, എന്നിവ അരങ്ങേറി. ഇബ്രയിലെ മുതിർന്ന സാമൂഹികപ്രവർത്തകനും, മലയാളം മിഷൻ ഇബ്ര മേഖലയുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനുമായ പി ഇ കുഞ്ഞുമോനെയും, മലയാളം മിഷൻ അധ്യാപനത്തിൽ രണ്ട് വർഷം പൂർത്തികരിച്ച ചിഞ്ചു ടീച്ചറെയും സമ്മേളനത്തിൽ വെച്ച് ആദരിച്ചു.   മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനുചന്ദ്രൻ, അജിത്ത് പുന്നക്കാട്, മേഖലാ ട്രഷറർ സതീഷ്, ജോയിന്റ് സെക്രട്ടറി സിത ഷിബു, കവിയും, ഗാനരചയിതാവുമായ ഡോ ഗിരീഷ് ഉദിനുക്കാരൻ, ഇന്ത്യൻ സ്കൂൾ എസ് എം സി അംഗം ഷിബു ശിവദാസ്, ഇൻകാസ് പ്രതിനിധി സുനിൽ മാളിയേക്കൽ, സാമൂഹികപ്രവർത്തകൻ താജുദീൻ, മലയാളം മിഷൻ ഇബ്ര മേഖലാ പ്രസിഡന്റ് അനുഷ അരുൺ, മേഖലാ സെക്രട്ടറി പ്രകാശ് തടത്തിൽ, മേഖലാ വൈസ് പ്രസിഡന്റ് അനു ഷൈജു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News