മംഗഫ് തീപിടിത്തത്തിന് പിന്നിൽ ക്രമിനൽ ഉദ്ദേശം കണ്ടെത്തിയില്ല: പ്രതികൾക്ക് ജാമ്യം



കുവൈത്ത് സിറ്റി > ക്രിമിനൽ ഉദ്ദേശം കണ്ടെത്താത്തതിനാൽ മംഗഫ് തീപിടിത്തക്കേസിലെ പ്രതികൾക്ക് ജാമ്യം. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്ന കേസിലെ എട്ട് പ്രതികളെ 300 ദിനാർ വീതം ജാമ്യത്തിൽ വിട്ടയക്കാൻ ഡിറ്റൻഷൻ റിന്യൂവൽ ജഡ്ജി വിധിച്ചു. അതേസമയം, പബ്ലിക് പ്രോസിക്യൂഷൻ കേസ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷന് വിട്ടതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കുറ്റാരോപിതരായ എല്ലാ കക്ഷികളെയും പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ജൂൺ 12 നാണ് തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം 49 പേർ മരണമടഞ്ഞത്. Read on deshabhimani.com

Related News