'യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനൻ' ക്യാമ്പയിൻ; ഹംദാൻ ബിൻ സായിദ് പങ്കെടുത്തു



അബുദാബി > യുഎഇ സ്റ്റാൻഡ് വിത്ത് ലബനൻ ക്യാമ്പയിനിന്റെ ഭാഗമായി അബുദാബി നാഷണൽ എക്‌സിബിഷൻ സെൻ്ററിൽ (അഡ്നെക്) നടന്ന സഹായ ശേഖരണത്തിൽ അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് അതോറിറ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ അബുദാബിയിൽ നടന്ന രണ്ടാമത്തെ പരിപാടിയിൽ 150 ടൺ ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, പാർപ്പിട ഉപകരണങ്ങൾ എന്നിവ ശേഖരിച്ചു. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള 2,287 സന്നദ്ധപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരം ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഒക്ടോബർ 8നാണ് ക്യാമ്പയിൻ ആരംഭിച്ചത്. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെൻ്റ് ആൻഡ് ഫാലൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാനും ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ മേൽനോട്ടത്തിൽ 560 ടൺ അവശ്യസാധനങ്ങളുമായി യുഎഇ 13 ദുരിതാശ്വാസ വിമാനങ്ങളാണ് ലബനനിലേക്ക് അയച്ചത്. Read on deshabhimani.com

Related News