സതീഷ് ബാബുവിന്റെ വേർപാടിൽ ശക്തി തിയറ്റേഴ്‌സ് അനുശോചിച്ചു
അബുദാബി> പ്രമുഖ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ വേർപാടിൽ ശക്തി തിയറ്റേഴ്‌സ് അബുദാബി അനുശോചിച്ചു. സാഹിത്യ രംഗത്തും ടെലിഫിലിം ഡോക്യൂമെന്ററി നിർമ്മാണരംഗത്തും ഏറെ സജീവമായിരുന്ന സതീഷ് ബാബുവിന്റെ ഉൾഖനനങ്ങൾ എന്ന നോവലിന് അബുദാബി ശക്തി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ഗൾഫിൽ വെച്ച് നിർമ്മിച്ച ആദ്യത്തെ ടെലി ഫിലിമായ 'ഗൾഫിലുണരുന്ന കേരളം' സംവിധാനം ചെയ്ത സതീഷ് ബാബുവിന്റെ വേർപാട് മലയാള സാഹിത്യ ലോകത്തും ടെലി ഫിലിം രംഗത്തും തീരാനഷ്ടമാണെന്ന് ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. Read on deshabhimani.com