ദാരീസ് യൂണീറ്റ് സമ്മേളനം പുതിയ ഭാരിവാഹികൾ



സലാല > കൈരളി സലാലയുടെ ജനറൽ സമ്മേളനത്തിന് മുന്നോടിയായി  നടക്കുന്ന പന്ത്രണ്ടാമത്തെ യൂണീറ്റ് സമ്മേളനം ദാരീസ് യൂണീറ്റിൽ പുഷ്പൻ നഗറിൽ നടന്നു. കൈരളി സലാല സെക്രട്ടറിയേറ്റ് അംഗം രാജേഷ് പിണറായി കൈരളി സലാലയുടെ രൂപീകരണത്തെ കുറിച്ചും, കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകേണ്ട ആനുകൂല്യങ്ങൾ വെട്ടികുറയ്ക്കുന്നുവെന്നും, കിഫ്‌ബി പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഖലകളിലെ വികസനത്തെ കുറച്ചു. പ്രവാസികൾക്ക് കേരള സർക്കാർ നടപ്പിലാക്കിയ ക്ഷേമ പെൻഷനെ കുറിച്ചും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്  സംസാരിച്ചു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയിട്ടുള്ള പ്രവത്തനങ്ങളെ വിലയിരുത്തി യൂനിറ്റ് സെക്രട്ടറി അബ്‌ദുൾ ഹമീദ് മോറാഴ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് കൈരളി സലാല ആക്റ്റിങ് രക്ഷാധികാരി പി എൻ റിജിൻ, കൈരളി ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, കൈരളി  പ്രസിഡണ്ട്  ഗംഗാധരൻ അയ്യപ്പൻ, മുൻ രക്ഷാധികാരി എ കെ പവിത്രൻ, മുൻ പ്രസിഡന്റ് കെ എ റഹീം, സെക്രട്ടറിയേറ്റ് അംഗം ഹേമ ഗംഗാധരൻ,  വനിതാ ജോ സെക്രട്ടറി സീന സുരേന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗം ഉമ്മർ ചൊക്ലി എന്നിവർ  സംസാരിച്ചു. ലിജോ ലാസർ, ജോസ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ശ്രീനി AIRALIതാത്കാലിക അധ്യക്ഷനായി. പുതുതായി തെരരഞ്ഞെടുത്ത 11  അംഗ എക്സിക്യൂട്ടീവിൽ നിന്നും സെക്രട്ടറിയായി അബ്‌ദുൾ ഹമീദ് മോറാഴ, പ്രസിഡണ്ടായി കൃഷ്ണദാസ്, ജോ സെക്രട്ടറിയായി എയിഞ്ചൽ മനോജ്‌ വൈസ്സ്‌ പ്രസിഡണ്ടായി  ശ്രീനി എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുത്ത ജോ സെക്രട്ടറി എയിഞ്ചൽ മനോജ്‌ നന്ദി പറഞ്ഞു.   Read on deshabhimani.com

Related News