ഒരുമ ജിദ്ദയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു
ജിദ്ദ> ഓർഗനൈസേഷൻ ഫോർ റീജിയണൽ യൂണിറ്റി ആൻഡ് മ്യൂച്ചൽ അമിറ്റി (ഒരുമ) ജിദ്ദയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊണ്ടോട്ടിയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ജിദ്ദയിലെത്തി വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുന്നവരുടെ കോഡിനേഷൻ കമ്മിറ്റിയാണ് ഒരുമ ജിദ്ദയിൽ ചേർന്ന യോഗത്തിൽ വിവിധ പ്രാദേശിക കൂട്ടായ്മയിലും സ്ഥാപനങ്ങളിൽ നിന്നുമായി സൗഹൃദ സംഗമത്തിൽ പങ്കെടുത്ത പ്രതിനിധികൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രവാസികളുടെ സാമ്പത്തിക ക്രമീകരണം, ആരോഗ്യം, തൊഴിൽ, പരിശീലനം, കുടുംബം എന്നീ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ പ്രവാസ ലോകത്തും നാട്ടിലും സംഘടിപ്പിക്കുന്നതിന് വേണ്ടി ഒരുമയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കും. ‘പ്രവാസികളുടെ സാമ്പത്തിക ക്രമീകരണം’ എന്ന വിഷയത്തിൽ ജിദ്ദയിലും നാട്ടിലും സെമിനാർ സംഘടിപ്പിക്കുയാണ് ഒരുമയുടെ ആദ്യഘട്ട പരിപാടി. സൗഹൃദ സംഗമത്തിൽ കബീർ തുറക്കൽ പ്രാർത്ഥന നടത്തി. പ്രസിഡന്റ് കബീർ കൊണ്ടോട്ടി അദ്ധ്യക്ഷനായി. കൊണ്ടോട്ടി സെന്റർ ജിദ്ദ പ്രസിഡന്റ് മൊയ്‌ദീൻ കോയ കടവണ്ടി, ജനറൽ സെക്രട്ടറി റഹ്മത്തലി എരഞ്ഞിക്കൽ, എ ടി ബാവ തങ്ങൾ, മൊയ്‌ദീൻ ഹാജി, കെ കെ മുഹമ്മദ്, ഹസ്സൻ കൊണ്ടോട്ടി, ഗഫൂർ ചുണ്ടക്കാടൻ, ഗഫൂർ വളപ്പൻ, റഫീഖ് മാങ്കായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി സലീം മധുവായി സ്വാഗതവും ട്രഷറർ പി സി അബു നന്ദിയും പറഞ്ഞു. Read on deshabhimani.com