അശോകൻ ചരുവിലിനെ ആദരിച്ചു



അബുദാബി > വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ ആദരിച്ചു. ഇന്ത്യയും - യൂ എ ഇ യും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അറബ് കവി ഖാലിദ് അൽ ബദൂർ പറഞ്ഞു. സർജു ചാത്തന്നൂർ, അനന്ത ലക്ഷ്മി ഷെരീഫ് എന്നിവർ ഖാലിദ് അൽ ബദൂറിന്റെ കവിതകൾ ആലപിച്ചു. ഖാലിദ് അൽ ബദൂർ പൊന്നാട അണിയിച്ചും സെന്റർ പ്രസിഡന്റ് എകെ ബീരാൻകുട്ടി മെമന്റോ നൽകിയും വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ ആദരിച്ചു. ആർട്ടിസ്റ്റാ ആർട്ട് ഗ്രൂപ്പിന്റെ വിവിധ കലാകാരന്മാരും കലാകാരികളും 'ഇന്ത്യയും അറബ് സംസ്കാരവും' എന്ന വിഷത്തെ ആസ്പദമാക്കി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവ കേരള സോഷ്യൽ സെന്ററിന് സംഭാവനയായി നൽകുകയും ചെയ്തു. ആർട്ട് ക്യാമ്പിന് ചിത്രകാരൻ ശശിൻസ നേതൃത്വം നൽകി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി അദ്ധ്യക്ഷനായ സമാപന ചടങ്ങിൽ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ, സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഹിശാം സെൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News