നോർക്ക ലീഗൽ കൺസൽട്ടന്റുമാരായി ഏഴുപേരെ നിയമിച്ചു



ദുബായ് > പ്രവാസി മലയാളികൾക്ക് നിയമസഹായം നൽകുന്നതിന് പശ്ചിമേഷ്യയിൽ ഏഴുപേരെ കേരളസർക്കാർ നോർക്ക ലീഗൽ കൺസൽട്ടന്റുമാരായി നിയമിച്ചു. ഒന്നാംഘട്ട നിയമനമാണിത്. അടുത്ത ഘട്ടത്തിൽ കൂടുതൽ പേരെ നിയമോപദേശകരായി നിയമിക്കുമെന്ന് നോർക്ക-റൂട്ട്സ് സിഇഒ അജിത്ത് കോളശ്ശേരി അറിയിച്ചു. കഴിഞ്ഞ വർഷം 11 പേരായിരുന്നു പശ്ചിമേഷ്യയിൽ  നോർക്കയുടെ നിയമോപദേശകരായി സേവനമനുഷ്ഠിച്ചത്. ഇവരിൽ അഞ്ചുപേർ യുഎഇയിലായിരുന്നു. എന്നാൽ ഈ വർഷം കൂടുതൽ പേരെ നിയമിക്കേണ്ടതുണ്ടെന്ന്‌ നോർക്ക സിഇഒ പറഞ്ഞു. മലയാളികളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് നിയമപ്രതിസന്ധി നേരിടുന്നവരുടെ എണ്ണവും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയമസഹായത്തിന് കൂടുതൽപ്പേരെ നിയമിക്കുന്നത്. ഷംസുദ്ദീൻ ഓലശ്ശേരി (ജിദ്ദ, സൗദി അറേബ്യ), പി എം തോമസ് (ദമാം, സൗദി അറേബ്യ),രാജേഷ് സാഗർ വൈക്കം(കുവൈറ്റ്), സാബു രത്‌നാകരൻ  (ദുബായ്),സലിം ചോലമുഖത്ത്(അബുദാബി), ജി മനു(ദുബായ്),അനല ഷിബു(ദുബായ്)എന്നിവരാണ്‌ പുതിയതായി നിയമിതരായ നോർക്ക ലീഗൽ കൺസൾട്ടന്റുമാർ. കൂടുതൽ മലയാളികൾ താമസിക്കുന്ന ഷാർജ , മറ്റ് വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ അടുത്തഘട്ടത്തിൽ  നിയമോപദേശകരെ നിയമിക്കും. Read on deshabhimani.com

Related News