എൻ എസ് എസ് അലൈൻ ഓണാഘോഷം സംഘടിപ്പിച്ചു



ദുബായ് > എൻ എസ് എസ് അലൈൻ ' നല്ലോണം  2024' ഓണാഘോഷം സംഘടിപ്പിച്ചു. ഐ എസ് സി  അലൈൻ പ്രസിഡന്റ്‌ റാസൽ മുഹമ്മദ്‌ സാലി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് അലൈൻ  പ്രസിഡൻ്റ് അനിൽ വി നായർ, സന്തോഷ് കുമാർ, ടി വി എൻ  കുട്ടി (ജിമ്മി), ശ്യാം മേനോൻ, വിനോദ് കുമാർ, ദിവാകര മേനോൻ, അരവിന്ദാക്ഷൻ നായർ, ജയചന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ, സുരേഷ്, ഡോ. സുധാകരൻ, സ്മിതാ രാജേഷ്, ഇ കെ  സലാം., ഷാജി ജമാലുദ്ദീൻ , ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ. ഹരിദാസൻ നായർ, തുളസ്സി ദാസ്സ്, പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെക്കണ്ടറി ,ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് എൻ എസ് എസ് അലൈൻ ഏർപ്പെടുത്തിയ സ്കോളാസ്റ്റിക് അവാർഡ് വിതരണം ചെയ്തു. എൻ എസ് എസ് കലാവിഭാഗവും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. Read on deshabhimani.com

Related News