ഒമാനിൽ വീടിന് തീപിടിച്ച് 2 കുട്ടികൾ മരിച്ചു
മസ്‌കത്ത് > ഒമാനിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിലാണ് അപകടമുണ്ടായത്. അൽ ജർദ പ്രദേശത്തെ താമസ കെട്ടിടത്തിലാണ് സംഭവം. സംഭവമറിഞ്ഞ് ഉടൻ സിവിൽ ഡിഫൻസ് അതോറിറ്റി അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഗുരുതരമായി പരുക്കേറ്റ ജീവൻ രക്ഷിക്കാനായില്ല. Read on deshabhimani.com