വിസ മെഡിക്കലിന് ക്ഷയ രോഗ പരിശോധന നിർബന്ധമാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത് > വിസ അപേക്ഷകർക്ക് ആരോഗ്യ പരിശോധനയിൽ പുതിയ നിബന്ധന നടപ്പിൽ വരുത്തി ഒമാൻ ആരോഗ്യ മന്ത്രാലയം. ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന ക്ഷയരോഗ (ടിബി) അണുക്കളെ പരിശോധനയിൽ കണ്ടെത്തി അണുബാധയായി വികസിക്കുന്നതിന് മുമ്പ് ക്ഷയരോഗമുള്ള വ്യക്തികളെ തിരിച്ചറിയുന്നതിനാണ് പരിശോധന നിർബന്ധമാക്കിയതെന്ന് ആരോഗ്യ വിഭാഗം പറയുന്നു. രോഗം പിടിപെട്ടവരെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ സമൂഹത്തിനുള്ളിൽ ക്ഷയരോഗം പടരുന്നത് തടയാൻ ഈ മുൻകരുതൽ നടപടി കൊണ്ട് സാധ്യമാകും. സ്ക്രീനിംഗ് പ്രക്രിയയിൽ ഉൾപ്പെടുന്നവ: രക്തപരിശോധന അംഗീകൃത സ്വകാര്യ ക്ലിനിക്കിൽ അപേക്ഷകർ ആദ്യം രക്തപരിശോധനയ്ക്ക് വിധേയരാകണം. ചെസ്റ്റ് എക്സ്-റേ രക്തപരിശോധന പോസിറ്റീവ് ആണെങ്കിൽ അംഗീകൃത സ്വകാര്യ കേന്ദ്രത്തിൽ ചെസ്റ്റ് എക്സ്-റേ പരിശോധന നിർബന്ധമായും എടുക്കണം. ഡോക്ടർമാരുടെ പരിശോധന നെഞ്ച് എക്സ്-റേയെ തുടർന്ന് അപേക്ഷകർ ഒരു ഫിസിഷ്യൻ്റെ മൂല്യനിർണ്ണയത്തിനായി സർക്കാർ മെഡിക്കൽ ഫിറ്റ്നസ് സെൻ്ററിൽ എത്തണം. സൗജന്യ ചികിത്സ ആവശ്യമെങ്കിൽ ടിബിക്ക് ആരോഗ്യ മന്ത്രാലയം സൗജന്യ ചികിത്സ നൽകും. ഈ സ്‌ക്രീനിംഗ് നിർബന്ധമാക്കുന്നതിലൂടെ പൂർണ്ണമായ രോഗനിർണ്ണയവും രോഗം വ്യാപിക്കുന്നത് തടയാനും ഇത് വഴി സാധ്യമാകും എന്ന് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. Read on deshabhimani.com