ബസ് സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും റിയൽ ടൈം പാസഞ്ചർ ഇൻഫർമേഷൻ



മസ്‌കത്ത്‌ > ഒമാനിലെ  ബസ് സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും റിയൽ ടൈം പാസഞ്ചർ ഇൻഫർമേഷൻ (ആർടിപിഐ) സംവിധാനങ്ങൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ബസ് സമയവും റൂട്ടും മറ്റു വിവരങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് തന്നെ സ്‌ക്രീനിൽ കാണാൻ കഴിയും വിധമുള്ള നൂതന മാർഗമാണ് ലക്ഷ്യമിടുന്നത്.   നൂതനമായ സ്മാർട്ട് സൊല്യൂഷനുകളിലൂടെ പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ടെൻഡർ പ്രഖ്യാപനത്തിൽ മുവാസലാത്ത് പറഞ്ഞു. സെലക്ടീവ് ബസ് സ്റ്റേഷനുകളിലും സ്റ്റാൻഡേർഡ് ബസ് സ്റ്റോപ്പുകളിലും പ്രവർത്തന ആവശ്യകതകൾക്കനുസൃതമായും ടെൻഡർ രേഖകളിൽ വ്യക്തമാക്കിയിട്ടുള്ളതനുസരിച്ചും ആർടിപിഐ സ്ക്രീനുകൾ സ്ഥാപിക്കും. അതുവഴി ബസ്സിന്റെ സമയം ദൂരം എന്നിവ മനസ്സിലാക്കാൻ കഴിയും. Read on deshabhimani.com

Related News