കാഴ്ചവൈകല്യമുള്ളവർക്കായുള്ള ഒമാനിലെ പ്രഥമ നടപ്പാത സൊഹാറിൽ ആരംഭിച്ചു



മസ്‌കത്ത്‌ > ബാത്തിന നോർത്തിലെ സൊഹാറിൽ കാഴ്ച പരിമിതി ഉള്ളവർക്കായുള്ള നടപ്പാതയ്ക്ക് തുടക്കമായി. അൽ ബാതിന നോർത്ത് മുനിസിപ്പാലിറ്റി അൽ നൂർ അസോസിയേഷനുമായി ചേർന്നാണ് കാഴ്ചവൈകല്യമുള്ളവർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ആദ്യ നടപ്പാത നോർത്ത് ബാത്തിന മേഖലയിൽ ആരംഭിച്ചത്. ഒരു കിലോമീറ്ററോളം നീളമുള്ളതാണ് പാത. കാഴ്ചവൈകല്യമുള്ളവർക്കായുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്ന പ്രദർശനവും നടന്നു. Read on deshabhimani.com

Related News