ഒമാന്റെ സംസ്കാരം വിളിച്ചോതി അൽ ദഖിലിയയിൽ പ്രദർശനം



മസ്കത്ത് > അൽ ദഖിലിയ ഗവർണറേറ്റിലെ മനയിലെ വിലായത്തിൽ സ്ഥിതിചെയ്യുന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയവുമായി സഹകരിച്ച് പൈതൃക ടൂറിസം മന്ത്രാലയം (എംഎച്ച്ടി) മ്യൂസിയങ്ങളിൽ നിന്നും സ്വകാര്യ പൈതൃക ഭവനങ്ങളിൽ നിന്നുമുള്ള സാംസ്കാരിക നിധികൾ എന്ന പേരിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. ആ​ഗസ്ത് 26 മുതൽ സെപ്റ്റംബർ 25 വരെയാണ് പ്രദർശനം. ബൈത്ത് അൽ സുബൈർ മ്യൂസിയം, ബിദിയ മ്യൂസിയം, ബൈത്ത് അൽ ഗഷാം മ്യൂസിയം, മദാ മ്യൂസിയം, ഗേറ്റ്‌വേ ഓഫ് പാസ്റ്റ് മ്യൂസിയം, നിസ്വ മ്യൂസിയം, ഷറഫ് ഹൗസ്, ഒമാനിലെ സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള ലൈസൻസുള്ള 11 മ്യൂസിയങ്ങൾ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. Read on deshabhimani.com

Related News