താമസ കെട്ടിടങ്ങളിലെ വാണിജ്യ പ്രവർത്തനം നിയമ വിരുദ്ധമെന്ന് ഒമാൻ: പിഴയും നടപടിയും



മസ്കത്ത് > പാർപ്പിട ഏരിയകളിലെ കെട്ടിടങ്ങളിൽ അനുമതി ഇല്ലാത്ത വാണ്യജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. മതിയായ അനുമതിയില്ലാതെ വാണിജ്യ പ്രവൃത്തികളിൽ ഏർപ്പെടുകയും സാമൂഹിക മാധ്യമങ്ങളിൽ പരസ്യം ചെയ്യുകയും ചെയ്യുന്നത് നിയമലംഘനമാണ്. താമസ കെട്ടിടങ്ങളിൽ നഴ്‌സറികളും കിന്റർഗാർട്ടനും അനുവദിക്കുമെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവയ്ക്കും ലൈസൻസ് നിർബന്ധമാണ്. എന്നാൽ ഡേ കെയറുകൾ ഉൾപ്പെടെ ലൈസൻസ് ഇല്ലാതെ നടത്തുന്ന സമാന പ്രവർത്തനങ്ങളും മറ്റു വാണിജ്യ പ്രവൃത്തികളും കണ്ടെത്തുന്നതിന് നഗരസഭ അധികൃതർ പരിശോധന നടത്തും. അതേസമയം, 21 ഏരിയകളിൽ ലൈസൻസോടെ താമസ കെട്ടിടങ്ങളിലും വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ നേരത്തെ നഗരസഭ അനുമതി നൽകിയിരുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള പാർപ്പിട കെട്ടിടങ്ങളുടെ നിയന്ത്രണം പഠിക്കാൻ രൂപവത്കരിച്ച സംഘം തയ്യാറാക്കിയ കരട് പ്രമേയം അവലോകനം ചെയ്ത ശേഷമാണ് നഗരസഭ അനുമതി നൽകിയിരിക്കുന്നത്. അംഗീകൃത റെസിഡൻഷ്യൽ സ്ട്രീറ്റുകളിലെ കെട്ടിടങ്ങളുടെ വാണിജ്യപരമായ ഉപയോഗം ലക്ഷ്യമിട്ടാണ് നഗരസഭ അനുകൂല നിലപാട് കൈക്കൊണ്ടിരിക്കുന്നത്. വ്യവസായ അന്തരീക്ഷം വികസിപ്പിക്കുന്നതിനും നഗരങ്ങളെ മനുഷ്യവത്ക്കരിക്കുന്നതിനും പുതിയ നീക്കം ഗുണം ചെയ്യുമെന്നാണ് നഗരസഭ അധികൃതർ പ്രതീക്ഷിക്കുന്നത്. Read on deshabhimani.com

Related News