ഒമാനിലെ ഏറ്റവും വലിയ കൊടിമരം പൂർത്തിയാവുന്നു; ദേശിയ ദിനാഘോഷത്തിന് പദ്ധതി രാജ്യത്തിന് സമർപ്പിക്കും



മസ്‌കത്ത്‌ > ഒമാനിലെ ഏറ്റവും വലിയ കൊടിമരം പൂർത്തിയാകുന്നു. 126 മീറ്റർ ഉയരത്തിൽ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരമായി മാറാൻ തയ്യാറാവുന്ന ഈ കൊടിമരം അൽ ഖുവൈർ സ്‌ക്വയറിലാണ് സ്ഥാപിക്കുന്നത്. ഏപ്രിലിൽ പ്രഖ്യാപിച്ചതു മുതലുള്ള നിർമ്മിതിയുടെ പുരോഗതി കാണിക്കുന്ന ടൈം - ലാപ്സ് വീഡിയോ ക്ലിപ്പ് മുൻസിപ്പാലിറ്റി പുറത്ത് വിട്ടു. 135 ടൺ സ്റ്റീലിലാണ് കൊടിമരം നിർമ്മിക്കുന്നത്. വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റും ഇതിൽ സജ്ജീകരിക്കും. അടിഭാഗത്ത് 2,800 മില്ലീമീറ്ററും മുകളിൽ 900 മില്ലീമീറ്ററും വ്യാസമുണ്ട്. നവംബറിൽ ഒമാൻ്റെ ദേശീയ ദിനത്തിൽ ഔദ്യോഗിക ഉദ്ഘാടനം നടക്കും. Read on deshabhimani.com

Related News