ഒമാനിൽ വ്യക്തികൾ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കാൻ പാടില്ല: സാമൂഹ്യ വികസന മന്ത്രാലയം



മസ്‌കത്ത്‌ > വ്യക്തികൾ ഇനിമുതൽ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കാനോ പണശേഖരണത്തിന് പരസ്യം നടത്താനോ പാടില്ലെന്ന് സാമൂഹ്യ വികസന മന്ത്രാലയം  ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം പുതുതായി എടുത്ത തീരുമാനപ്രകാരം വിലക്കുകയാണെന്നാണ് അറിയിപ്പിൽ പറയുന്നത്. സംസ്ഥാന ഭരണഘടനാ യൂണിറ്റുകളും മറ്റ് പൊതു നിയമ സ്ഥാപനങ്ങളും അല്ലാത്ത കമ്മിറ്റികളും സ്ഥാപനങ്ങളും ഫണ്ടുകളും  പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുന്നതിന് മന്ത്രാലയത്തിന്റെ ലൈസൻസ് ലഭിക്കണം. സ്വകാര്യ ലാഭത്തിനായി ഫണ്ട് ശേഖരണം അനുവദിക്കില്ല. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം. പാർട്ടി, പ്രദർശനങ്ങൾ, ചാരിറ്റി മാർക്കറ്റുകൾ, കായിക-സാംസ്കാരിക- കലാ പരിപാടികൾ എന്നിവയ്ക്കായി ഫണ്ട് ശേഖരണം ആപ്ലിക്കേഷനുകൾ, വെബ്സൈറ്റുകൾ,  വൗച്ചറുകൾ, എസ്‌എംഎസ് സന്ദേശങ്ങൾ, ഇലക്ട്രോണിക് പേയ്മെന്റ് ഉപകരണങ്ങൾ എന്നിവ വഴി നടത്താം. വസ്തുമൂല്യം ഉള്ള ഫണ്ടുകൾ പബ്ലിക് ലേലത്തിലൂടെ പണമാക്കി മാറ്റുകയും ചെയ്യാം. നിയമലംഘനങ്ങൾക്കുള്ള ശിക്ഷ ലൈസൻസ് റദ്ദാക്കൽ, 10 റിയാൽ മുതൽ  500 റിയാൽ വരെയുള്ള പിഴ എന്നിവയാണ്. സംഘടനകൾക്ക് ഇവന്റുകളുടെ മാനേജ്‌മെന്റ് ഔട്ട്‌സോഴ്‌സ് ചെയ്യാനാകില്ല. രണ്ട് പ്രവൃത്തിദിനങ്ങൾക്കുള്ളിൽ ശേഖരിച്ച പണം അംഗീകൃത ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. Read on deshabhimani.com

Related News