ഒമാൻ മുക്കം കോളേജ് അലുമിനി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു



മസ്ക്കത്ത്‌> ഒമാനിലെ  മുക്കം എംഎഎംഒ കോളേജ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ "ഒമാൻ മുക്കം കോളേജ് അലുമിനി"യുടെ നേതൃത്വത്തിൽ ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. ബർക്കയിലെ റിസോർട്ടിൽ നടന്ന പരിപാടി സെക്രട്ടറി എം എ സാലിഹ അധ്യക്ഷനായി. പ്രസിഡണ്ട് സുബൈർ കണ്ടിയിൽ ഉദ്‌ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണ സദ്യ ആഘോഷങ്ങൾക്ക് മാറ്റു കുട്ടി. ഫൈറോസ്, ഷംസീർ, ബഷീർ, അൻസാർ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ഷംന സന്ദേശ് സ്വാഗതവും, റാഷിദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News