'ഓണനിലാവ്' ഒരുക്കി കൈരളി ഫുജൈറ യൂണിറ്റ്



ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്റെ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. 'ഓണനിലാവ് 2024 എന്ന പേരിൽ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സീതാറാം യെച്ചൂരി, എം എം ലോറൻസ്, കവിയൂർ പൊന്നമ്മ എന്നിവരുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു. വാദ്യഘോഷങ്ങളും കേരളീയകലാരൂപങ്ങളും മഹാബലിയും അണിനിരന്ന ഘോഷയാത്ര ആഘോഷങ്ങൾക്ക് നിറപകിട്ടേകി. തുടർന്ന് ശിങ്കാരിമേളം, തിരുവാതിര കളി ,സംഘഗാനം, കോൽക്കളി, നൃത്ത നൃത്യങ്ങൾ ,ഗാനമേള തുടങ്ങിയവയും വേദിയിൽ അരങ്ങേറി. ശ്രീവിദ്യ ടീച്ചറുടെ പരിശീലനത്തിൽ സാൻസിയ ശേഖർ ,ആർദ്ര രാജേഷ്, രുദ്രപ്രസാദ് എന്നി വിദ്യാർത്ഥിനികൾ കൈരളി വേദിയിൽ നൃത്ത അരങ്ങേറ്റം കുറിച്ചു. സ്വാഗതസംഘം  ചെയർമാൻ ഉസ്മാൻ മങ്ങാട്ടിലിൻ്റെ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി നമിത പ്രമോദ് സ്വാഗതവും, യൂണിറ്റ് പ്രസിഡൻ്റ് പ്രദീപ് രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു .സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ബൈജു രാഘവൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ പ്രസിഡന്റ് നസറുദ്ദീൻ, കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര, സ്വാഗത സംഘം ജനറൽ കൺവീനറും യൂണിറ്റ് കൾച്ചറൽ കൺവീനറുമായ വിഷ്ണു അജയ്, ശ്രീവിദ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. കൈരളി മലയാളം മിഷൻ പഠനകേന്ദ്രത്തിൽ നിന്നും സുഗതാഞ്ജലി കാവ്യാലാപന ചാപ്റ്റർതല മത്സരത്തിൽ സമ്മാനർഹയായ കുമാരി രുദ്രപ്രസാദിനെ ഉപഹാരം നൽകി ആദരിച്ചു. സെൻട്രൽ കമ്മറ്റി ജോയിന്റ് സെക്രട്ടറി വിൽ‌സൺ പട്ടാഴി സെൻട്രൽ കമ്മറ്റി അംഗങ്ങളായ ലെനിൻ ജി കുഴിവേലി, ഉമ്മർ ചോലയ്ക്കൽ ,യൂണിറ്റ് കമ്മറ്റി അംഗങ്ങളായ അജിത്ത്, മുഹമ്മദ് നിഷാൻ, അബ്ദുൾ ഹഖ്, ഹരിഹരൻ , ടിറ്റോ, രജീഷ്, ജുനൈസ്, സുധീഷ്, മുഹമ്മദ്, ഇഗ്നേഷ്യസ് പെരേര, പ്രമോദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. Read on deshabhimani.com

Related News